Breaking News

അനുസ്മരണം നടത്തി

സ്വാതന്ത്ര്യ സമര സേനാനിയും ആരോഗ്യ സഹകരണ വകുപ്പ് മുൻമന്ത്രിയുമായ എൻ.കെ.ബാലകൃഷ്ണന്റെ 28-ാം ചരമവാർഷിക ദിനത്തിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി.
കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ, ഡിസിസി അംഗം എം.രാധാകൃഷ്ണൻ നായർ, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി.രാജേന്ദ്രൻ, എം.വി. ഭരതൻ, കമലാക്ഷൻ കോറോത്ത്, രവീന്ദ്രൻ കൊക്കോട്ട്, അനൂപ് ഓർച്ച എന്നിവർ പ്രസംഗിച്ചു. സി. സുനിൽ കുമാർ സ്വാഗതവും കെ.വി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

No comments