Breaking News

അന്തരിച്ചു

കാസറഗോഡ് ജില്ലയിലെ പ്രശസ്ത ദേശീയ ബോഡി ബിൽഡിങ് താരം തിരുവക്കോളി കളത്തിൽ ഹൗസിലെ കണ്ണൻ. ടി.പാലക്കുന്ന് (66) അന്തരിച്ചു. സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി വിജയങ്ങൾ നേടിയിട്ടുണ്ട്.
1990 കാലഘട്ടത്തിൽ ഉദുമയിലെ കബഡി രംഗത്തും സജീവമായിരുന്നു. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട് കവാടത്തിന് സമീപത്തെ അംബിക ലോട്ടറി സ്റ്റാൾ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് - കോട്ടിക്കുളം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ആണ്. പരേതനായ കളത്തിൽ അപ്പുവിന്റെയും മാണിക്കത്തിന്റെയും മകൻ മക്കൾ: അശ്വതി, അശ്വിൻ (എൻജിനിയറിങ് വിദ്യാർത്ഥി സിഇടി തിരുവനന്തപുരം ). സഹോദരങ്ങൾ: അപ്പക്കുഞ്ഞി വൈദ്യർ കളത്തിൽ, അഡ്വ. ബാബു ചന്ദ്രൻ കളത്തിൽ, പരേതയായ ജാനകി. സഞ്ചയനം ചൊവ്വാഴ്ച.

No comments