69-ാം വയസിൽ ആദ്യ വോട്ട് ചെയ്യുന്നതിൻ്റെ ത്രില്ലിൽ വേങ്ങയിൽ വീട്ടിൽ മനോജ്.
തൻ്റെ 69-ാം വയസിൽ ആദ്യ വോട്ട് ചെയ്യുന്നതിൻ്റെ ത്രില്ലിലാണ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വേങ്ങേരി വീട്ടിൽ മനോജ്.
ജോലി ആവശ്യത്തിനായി ദീർഘകാലം പ്രവാസത്തിലായിരുന്ന ഇദ്ദേഹത്തിന് 3 മാസം മുമ്പാണ് വോട്ടർ ഐഡി കാർഡ് കയ്യിൽ കിട്ടിയത്. പടന്നക്കാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പഠനത്തിന് ശേഷം നേവിയിൽ ചേർന്ന ഇദ്ദേഹം പിന്നീട് സകുടുംബം ഗൾഫിൽ ആയിരുന്നു. അതിനാൽ തിരഞ്ഞെടുപ്പു സമയങ്ങളിൽ നാട്ടിലുണ്ടായതേയില്ല. കഴിഞ്ഞ വർഷമാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയത്. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കന്നി വോട്ടിന് കളമൊരുങ്ങി. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം തൻ്റെ രാഷ്ട്രീയ വീക്ഷണങ്ങളെല്ലാം അടിമുടി പൊളിച്ചു പണിതു എന്നും ഇദ്ദേഹം പറയുന്നു. ഭാര്യ മങ്കത്തിൽ ആനന്ദവല്ലി ഇൻ്റർനാഷണൽ യോഗ ട്രെയിനർ ആണ്. മക്കളായ ഡോ. മനേഷ് മനോജും അഡ്വ. മമിത ജിജേഷും വിവാഹിതർ.
No comments