Breaking News

65 വയസിന് മുകളിൽ പ്രായമുള്ള 15 അമ്മമാരെ ആദരിച്ചു.

നീലേശ്വരം ഓർച്ച ജവഹർ ക്ലബ് 35ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ 65 വയസിന് മുകളിൽ പ്രായമുള്ള 15 അമ്മമാരെ ആദരിച്ചു.
ഇവർക്കൊപ്പം ബോട്ട് യാത്രയും നടത്തി. വാർഷികാഘോഷ പരിപാടികൾ പൊതുപ്രവർത്തകൻ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി.പ്രദീപൻ, ജോയിന്റ് സെക്രട്ടറി എം.രാജേഷ്, അനൂപ് ഓർച്ച, ആരാധ്യ പ്രശാന്ത്, എം.വൈഗ എന്നിവർ സംസാരിച്ചു.  കാസറഗോഡ് ജില്ലാ മുൻ വോളിബോൾ താരവും സ്‌റ്റേറ്റ്  റഫറിയും ആയ എം.വി. സുരേശൻ, ഫോട്ടോഗ്രാഫറും നാടക നടന്നുമായ സി.വി. ജനാർദനൻ എന്നിവരെയും ആദരിച്ചു.

No comments