Breaking News

വിരമിക്കുന്നത് എഇഒ, പി. ഗംഗാധരനും 14 പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരും.

ഹൊസ്ദുർഗ് ഉപജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്നത് എഇഒ, പി. ഗംഗാധരനും 14 പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരും.
ഉപജില്ലയിലെ 49 പ്രൈമറി വിദ്യാലയങ്ങളിലെ 30 ശതമാനത്തോളം ഹെഡ്മാസ്റ്റർമാരും ഈ വർഷം വിരമിക്കുകയാണ്. ഇവർക്കും എഇഒവിനും ഹൊസ്ദുർഗ് ഉപജില്ലാ ഹെഡ്മാസ്റ്റേർസ് ഫോറം യാത്രയയപ്പ് നൽകി. കാസറഗോഡ് ഡിഡിഇ എൻ.നന്ദികേശൻ ഉദ്ഘാടനം ചെയ്തു. എഇഒ, പി.ഗംഗാധരൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിഇഒ, ടി.പി. ബാലാദേവി ഉപഹാരം സമ്മാനിച്ചു. എഇഒ ഓഫീസ് സൂപ്രണ്ട് പി.ജയശ്രീ, ബിപിസി, ഡോ.കെ.വി. രാജേഷ്, കെ. അജിത ഹെഡ്മാ സ്റ്റേർസ് ഫോറം കൺവീനർ കെ.വി. രാജീവൻ എം.എ.സജി എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന ഡിഡിഇ , എൻ. നന്ദികേശന് യോഗത്തിൽ യാത്രയയപ്പ് നൽകി. പ്രൈമറി ഹെഡ്മാസ്റ്റർമാരായ
എ.വി.ഗിരീശൻ, പി.ഗോപി, എം. ഗീത, ബീന പി. രാജൻ, എ.വി.ഗീത, ടി. മൊയ്തു, ടി.വി. ജയരാജൻ, പി.ടി. ശ്രീജ, കെ.രാജലക്ഷ്മി, എം. രാജൻ, ടി.പി. കുഞ്ഞബ്ദുള്ള, എം. വത്സല, വി.ജെ. മാത്യു, കെ.സുജാത, എ.ഇ.ഒ ഓഫീസ് ജീവനക്കാരി കെ.വി.രമണി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.

No comments