Breaking News

മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രം ഉദയാസ്തമയ പൂജാ മഹോത്സവം 14 മുതൽ 19 വരെ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രം ഉദയാസ്തമയ പൂജാ മഹോത്സവം 14 മുതൽ 19 വരെ ആഘോഷിക്കും.
14 ന് പുലർച്ചെ 4 മണിക്ക് വിഷുക്കണി. 8.45 ന് തണ്ണിലാമൃത്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5.30 ന് നടതുറക്കൽ 8.45 ന് തണ്ണിലമൃത്. വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5.45 ന് തായമ്പക. തുടർന്ന് വിശേഷാൽ പുഷ്പാഞ്ജലി. 6.45 ന് അത്താഴപൂജ. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 14 ന് രാത്രി 7 മണിക്ക് യുബിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംപ്രകാശ് കരിപ്പോത്ത് നിർവഹിക്കും. പടിഞ്ഞാറ്റം കൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിക്കും. അതുരശുശ്രൂഷാ രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ. രാജയെ ആദരിക്കും. എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ഉപഹാരം സമ്മാനിക്കും. കരയോഗം വൈസ് പ്രസിഡന്റ് എം.മധുസൂദനൻ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ, കരയോഗം വനിതാ സമാജം പ്രസിഡന്റ് എം.പങ്കജാക്ഷി എന്നിവർ പ്രസംഗിക്കും. ക്ഷേത്ര കമ്മിറ്റി ചെയർമാൻ പി.രാമചന്ദ്രൻ നായർ സ്വാഗതവും കൺവീനർ കെ ഗംഗാധരൻ നായർ നന്ദിയും പറയും. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും യുവ ജനകീയ ഗായകനുമായ സുഭാഷ് അറുകര ഒരുക്കുന്ന പാട്ടരങ്ങ് തുടർന്നുണ്ടാകും.
15 ന് രാത്രി 7 മണിക്ക് ശിവദം സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തശിൽപം. 7.15 ന് കലാമണ്ഡലം മേജർ സെറ്റ് കഥകളി ദക്ഷയാഗം. 16 ന് രാത്രി 7 ന് എൻഎസ്എസ് വനിതാ സമാജവും ജീവൻധാര ക്ലബും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 17 ന് രാത്രി 7 മണിക്ക് മഞ്ജുഷ സന്തോഷ് പന്തളം, സിന്ധു പ്രദീപ് കളമശ്ശേരി എന്നിവരുടെ ഗാനസുധ. 8.30 ന് പടിഞ്ഞാറ്റംകൊഴുവൽ ക്ഷേത്രപാലക സംഘത്തിന്റെ കൈകൊട്ടിക്കളി. 18 ന് രാത്രി 7 മണിക്ക് കണ്ണൂർ സംഘ കലയുടെ മൾട്ടി വിഷ്വൽ വിൽകലാമേള - കതിവനൂർ വീരൻ. സമാപന ദിവസമായ 19 ന്‌ രാവിലെ 11 മണിക്ക് ഉച്ചപൂജ. വൈകുന്നേരം 5. 30 ന് അമേയ അശോക് ശ്രീനിലയം അഷ്ടപദി അവതരിപ്പിക്കും. 6 മണിക്ക് കലാനിലയം ഉദയൻ നമ്പൂതിരി ആന്റ് പാർട്ടിയുടെ സ്പെഷ്യൽ തായമ്പക. രാത്രി ഉദയാസ്തമയ പൂജ, പ്രസാദവിതരണം എന്നിവയോടെ സമാപിക്കും.

No comments