വിഷുവിളക്ക് ഇന്ന് മുതൽ
നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടു കാവിലെ വിഷുവിളക്ക് മഹോത്സവം ഇന്ന് മുതൽ.
ചടങ്ങുകൾക്ക് തുടക്കം കുറിച്ച് വൈകിട്ട് തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും എഴുന്നള്ളിക്കും. വിഷുദിനത്തിൽ പുലർച്ചെ 2.30 ന് കൊടിയില പിടിത്തം, രാവിലെ 6 മണിക്ക് വിഷുക്കണി തെയ്യം, വിഷുക്കൈനീട്ടം. 17 ന് പാലോട്ടുദൈവവും കൂടെയുള്ളോരും തളിയിൽ ക്ഷേത്രദർശനം നടത്തും. സമാപന ദിവസമായ 18 ന് അന്നദാനം. ആഘോഷ പരിപാടികളുടെ തയ്യാറെടുപ്പ് പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി യോഗം വിലയിരുത്തി. പ്രസിഡന്റ് പി.വി. ശൈലേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിനേഷ് സ്വാഗതവും ട്രഷറർ എം.രാഘവൻ നന്ദിയും പറഞ്ഞു
No comments