ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കുടുംബയോഗം നടത്തി.
ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കുടുംബയോഗം നടത്തി.
കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്ററെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് മുഴുവൻ ഗുഡ്സ് തൊഴിലാളികളും രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. സിഐടിയു കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഓട്ടോത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഉണ്ണി നായർ പ്രസംഗിച്ചു. വെങ്ങാട്ട് ശശി സ്വാഗതവും രാജീവൻ മടിക്കൈ നന്ദിയും പറഞ്ഞു.
No comments