Breaking News

മാ കെയർ സെന്റർ തുറന്നു

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 'മാ കെയർ സെന്റർ ' രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ 'പ്രവർത്തനം ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ടി. ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി. എം. സന്ധ്യയുടെ അധ്യക്ഷത വഹിച്ചു. എ ഡി എം സി.ഡി.ഹരിദാസ്, വ്യവസായ വികസന ഓഫീസർ മിലൻ, സ്കൂൾ മാനേജർ ഉദയവർമ്മ രാജ, രാജാസ് സ്കൂൾ പ്രിൻസിപ്പൽ വിജേഷ് , ഹെഡ്മിസ്ട്രസ്സ് കലാശ്രീധർ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് വനജ, പി. ടി. എ. പ്രസിഡന്റ് വിനോദ് അരമന, സി.ഡി. എസ്.വൈസ് ചെയർപേഴ്സൺ എം. ശാന്ത, മെമ്പർ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷൻ മാനേജർ നിതിൻ, എം.ഇ.സി രജിത, സി. ഒ സുജ, കൺവീനർമാരായ ജാനകി, പി,ബിന്ദുരാജ്, ശശികല, സി.ഡി.എസ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

കുടുംബശ്രീ അംഗങ്ങളായ പി. പ്രസന്നകുമാരി,കെ. ലീല, ലീല.കെ എന്നിവരാണ് സെന്റർ നടത്തുന്നത്. നഗരസഭ വനിതാ ഘടകപദ്ധതിയിൽ അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. സ്കൂൾ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, ലഘുഭക്ഷണം, ചായ തുടങ്ങിയവ ഇവിടെ ലഭിക്കും.

No comments