പരീക്ഷച്ചൂടിറങ്ങി...
പരീക്ഷാച്ചൂടിറങ്ങി... മധുരം കഴിച്ച് വിദ്യാർത്ഥികൾ മടങ്ങി
ചായ്യോത്ത്: ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തെ പത്താം തരത്തിലെ 260 കുട്ടികളും സന്തുഷ്ടരാണ്. പത്താംതരം പരീക്ഷ കഴിയുന്ന ഇന്ന് എല്ലാവരും സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേരുകയും തങ്ങളുടെ പരീക്ഷാനുഭവങ്ങൾ അയവിറക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കെ.സുരേന്ദ്രൻ, പി.ടി എ പ്രസിഡണ്ട് ബിജു.സി, സീനിയർ അസിസ്റ്റൻ്റ് പി.നാരായണൻ തുടങ്ങിയവർ കുട്ടികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ നൽകി. പൂർണ്ണ അച്ചടക്കത്തോടെ പി.ടി എ യും സ്റ്റാഫും നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ മടങ്ങിയത്..
No comments