Breaking News

പാലായി ഊരുവിലക്ക് വിവാദം ഏഴ് പ്രതികൾ

സിപിഎം പാർട്ടി ഗ്രാമമായ നീലേശ്വരം പാലായിയിൽ തേങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നീലേശ്വരം പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഏഴു പേർ പ്രതികളാണ്. വീട്ടുടമയായ രാധയുടെ കൊച്ചുമകൾ അനന്യയുടെ പരാതിയിൽ സിപിഎം പ്രാദേശിക നേതാക്കളായ കെ. ഉദയകുമാർ, പത്മനാഭൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസ്. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന അനന്യയുടെ പരാതിയിലാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. രാധയുടെ പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയിൽ സിപിഎം നേതാവ് ഉദയകുമാർ, പ്രവർത്തകനായ കുഞ്ഞമ്പു എന്നിവർക്കെതിരെയും നാട്ടുകാരിയായ ലസിതയുടെ പരാതിയിൽ തേങ്ങ പറിക്കാൻ എത്തിയ ഷാജിക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണ് സംഘടിച്ച് എത്തിയ സി പി എം പ്രവർത്തകർ പറമ്പിൽ അതിക്രമിച്ച് കയറി ഇവരെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ഏഴുവർഷത്തിലധികമായി ഈ കുടുംബത്ത് സി പി എം ഊരുവിലക്ക് ഏർപ്പെടുത്തിയിട്ട്. ഇതിനെ തുടർന്ന് ഒറ്റപ്പെട്ടു കഴിയുകയായിരുന്നു രാധയുടെ കുടുംബം .
ഇവരെ സഹായിക്കാനോ, പറമ്പിലെ ജോലിക്ക് എത്തുന്നവരെയും ഇവർ മടക്കി അയക്കുകയാണ് ചെയ്‌തിരുന്നത്. ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചേർത്താണ് മൂന്നു കേസുകളും നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

No comments