ബൈക്കിടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു
കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ച് വരുന്നതിനിടെ അമിത വേഗതയിൽ വന്ന ഡിയൂക്ക് ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന നിത്യാനന്ദാ പോളിയിലെ റിട്ട. ജൂനിയർ സൂപ്രണ്ട് മരിച്ചു. കാഞ്ഞങ്ങാട് കുശാൽ നഗറിലെ വി വി.സാമിക്കുട്ടി (83) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം . ഭാര്യ: ഭാനുമതി .മക്കൾ: പ്രശാന്ത് (സിവിൽ എഞ്ചിനീയർ ) ,പ്രദീപ് (മഹാനഗർ ഗ്യാസ് ഏജൻസി മുംബൈ), പ്രജിത്ത് (കളർ പ്ലസ് സ്റ്റുഡിയോ ഇക്ബാൽ റോഡ്), പ്രജീന (കാട്ടുകുളങ്ങര), മരുമക്കൾ: ലേഖ (അധ്യാപിക ബാര സ്‌കൂൾ), റൂതി, ലിജി, വേണു ഓർച്ച സഹോദരങ്ങൾ: ഗംഗാധരൻ (ഓട്ടോ ഡ്രൈവർ), ശിവരാമൻ,പരേതരായ മുകുന്ദൻ, ശ്രീധരൻ.

No comments