ചികിത്സാ സഹായം വിതരണം ചെയ്തു
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാസഹായം വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ തെരെഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്കാണ് സഹായം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, എം സുമേഷ്, കെ അനിൽകുമാർ, വി വി സുനിത, ടി എസ് നജീബ്, എ വി സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി കെ രാഗേഷ് സ്വാഗതം പറഞ്ഞു.
No comments