ജൈവ സംസ്കരണ യൂണിറ്റ് തുടങ്ങി
നീലേശ്വരം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജി ഡബ്ല്യു എൽ പി സ്കൂളിൽ സ്ഥാപിച്ച തുമ്പൂർമൂഴി മോഡൽ ജൈവമാലിന്യ സംസ്കരണ യൂണിറ്റ് നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി ലത സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ.കെ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ എം.കെ വിനയരാജ് , കെ.ജയശ്രീ, എം.ഭരതൻ , ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.
No comments