രാജ്‌മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരത്തിൽ റോഡ് ഷോ നടത്തി.
കാസർഗോഡ് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരത്തിൽ റോഡ്ഷോ നടത്തി.
ലോക് സഭ തെരഞ്ഞെടുപ്പിൽ
രണ്ടാം തവണയും ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ ആദ്യ ഘട്ട പര്യടനം തുടങ്ങി. ഇന്ന് രാവിലെ നീലേശ്വരം നഗരത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മഹാത്മജി പ്രതിമയുടെ കാൽ തൊട്ടു വന്ദിച്ചാണ് ഏകദിന പര്യടനത്തിന് തുടക്കംകുറിച്ചത്. നേരത്തേ സ്ഥാനാർത്ഥിയെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും യു ഡി എഫ് പ്രവർത്തകർ ബാൻഡ് വാദ്യത്തിൻ്റെ അകമ്പടിയോടെയാണ് നഗരസഭ ഓഫീസിനടുത്തുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് സ്വീകരിച്ചത്.
കോൺവെൻ്റ് ജംഗ്ഷൻ വരെ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി റോഡ് ഷോ നടത്തി. ഉച്ചയോടെ മലയോര പഞ്ചായത്തുകളായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകളിൽ പര്യടനം നടത്തി. വൈകുന്നേരം തീരദേശ പഞ്ചായത്തുകളിൽ റോഡ് ഷോ നടത്തും. നീലേശ്വരം നടന്ന സ്ഥാനാർത്ഥി പര്യടനത്തിൽ
കാസർഗോഡ് ഡിസിസി പ്രസിഡൻ്റ് പി.കെ.ഫൈസൽ, എ.ജി.സി.ബഷീർ, മാമുനി രവി, കെ.കെ.രാജേന്ദ്രൻ, കെ.വി.സുധാകരൻ, പി.കുഞ്ഞിക്കണ്ണൻ, ഇ.എം.കുട്ടി, കെ.പി.പ്രകാശൻ, കരിമ്പിൽ കൃഷ്ണൻ, പി.കെ.നസീർ,
ലത്തീഫ് നീലഗിരി,
No comments