Breaking News

നീലേശ്വരം രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി

നീലേശ്വരം രാജാസ് എ.എൽ.പി.സ്കൂളിൽ സ്കൂൾ പഠനോത്സവം നടത്തി. 
 ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പ്രകടനവും നടന്നു. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു 
 പഠനോത്സവം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.വിജയൻ മാസ്റ്റർ, കെ.പി. കരുണാകരൻ (സ്കൂൾ വികസന സമിതി ചെയർമാൻ)
രജനി വിജയൻ , മദർ പി.ടി.എ പ്രസിഡണ്ട്എ.ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹെഡ്മിസ്ട്രസ് വനജ .എം.വി സ്വാഗതവും ടി.സി.ഭാഗ്യപ്രഭ (സീനിയർ അസിസ്റ്റന്റ് ) നന്ദിയും പറഞ്ഞു.

No comments