Breaking News

ശാലിയപൊറാട്ട് ഇന്ന്

പൂരോത്സവത്തിൻ്റെ ഭാഗമായി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിൽ ഇന്നു ശാലിയപൊറാട്ട് നടക്കും. വൈകുന്നേരം 4 മണിക്കാണ് പരിപാടി. വീരർകാവിൽ നിന്നിറങ്ങുന്ന ആചാര, ആനുകാലിക വേഷങ്ങൾ തളിയിൽ ക്ഷേത്രം ദർശിച്ച് തെരു റോഡിലൂടെ അഞ്ഞൂറ്റമ്പലത്തിലേക്കു തിരിച്ചെത്തും. ആനുകാലിക വേഷങ്ങളുടെ ആക്ഷേപഹാസ്യ പ്രകടനങ്ങളുമുണ്ടാകും. ശാലിയ പൊറാട്ട് കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുകണക്കിനാളുകൾ എത്തും. പൂരംകുളി ദിവസമായ നാളെ ഹൊസ്‌ദുർഗ് തെരു, വെള്ളിക്കോത്ത് അതിയാൽ തെരു എന്നിവിടങ്ങളിലും ശാലിയ പൊറാട്ട് ഉണ്ടാകും.

No comments