Breaking News

കെ. ബാലകൃഷ്ണൻ അനുസ്മരണം നടത്തി

സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗവും സി ഐ ടി യു നേതാവുമായിരുന്ന കെ.ബാലകൃഷ്ണൻ അനുസ്മരണം സി.പി.ഐ(എം) നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം കണിച്ചിറയിൽ നടത്തി.
അനുസ്മരണ സമ്മേളനം സി.പി.ഐ(എം) മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉൽഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം വി.വി.പ്രസന്ന കുമാരി അനുസ്മരണ പ്രഭാഷണം നടത്തി.
പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.
ടി.വി.ശാന്ത, കെ.സുരേഷ്ബാബു .കെ.സനു മോഹൻ, എ.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. പി.വി.സതീശൻ സ്വാഗതവും എൻ.പി.അഷറഫ് നന്ദിയും പറഞ്ഞു.

No comments