കള്ളനോട്ട് കേസിലെ പ്രതികൾക്ക് ജാമ്യം
അമ്പലത്തറ ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും 6.96 കോടി കള്ളനോട്ട് പിടികൂടിയ കേസിലെ പ്രതികൾക്ക് ജാമ്യം. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്‌ദുൽ റസാഖ് (49),മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ(52) എന്നിവർക്കാണ് ഹോസ്‌ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
വയനാട്ടിൽ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലർച്ചെ അമ്പലത്തറ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആളുകളെ കബളിപ്പിക്കാനാണ് 2000 രൂപയുടെ വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പോലീസിന് നൽകിയ മൊഴി. എന്നാൽ അത് പോലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ബത്തേരി പൊലീസ് ഇൻസ്പെക്‌ടർ കെ.ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
No comments