Breaking News

കച്ചേരികടവ് പാലം നിർമ്മാണോദ്ഘാടനം നടത്തി

നീലേശ്വരം കച്ചേരിക്കടവിൽ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിൻ്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. ഇതോടനുബന്ധിച്ച് കച്ചേരിക്കടവിൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത സ്വാഗതം പറഞ്ഞു. 
നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി രവീന്ദ്രൻ, കൗൺസിലർമാരായ പി. ഭാർഗവി , കെ പ്രീത, ഇ. ഷജീർ , രാഷ്ട്രീയ കക്ഷി നേതാക്കളായ എം രാജൻ, മാമുനി വിജയൻ, രമേശൻ കാര്യംകോട്, അഡ്വക്കറ്റ് കെപി നസീർ , കുര്യാക്കോസ് പ്ലാംപറമ്പിൽ, എൻ. ജെ ജോയ്, കരീം ചന്തേര , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, മമ്മു കോട്ടപ്പുറം, ജോമോൻ മാലക്കല്ല്, സുരേഷ് പുതിയടത്ത് , പി. യു വിജയകുമാർ എന്നിവർ സംസാരിച്ചു. 
കെ. ആർ. എഫ്. ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപ് കുമാർ നന്ദി പറഞ്ഞു.

No comments