യാത്രയയപ്പ്, അനുമോദന സമ്മേളനങ്ങൾ നടത്തി
നീലേശ്വരം സ്കകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അസോസിയേഷൻ യാത്രയയപ്പ്, അനുമോദന സമ്മേളനങ്ങൾ നടത്തി.
വിദ്യാഭ്യാസ ജില്ലാ ഓഫിസർ ബാലാദേവി ഉദ്ഘാടനം ചെയ്‌തു. അഡൽറ്റ് ജില്ലാ റിസോഴ്‌സ് കമ്മിഷനർ ജി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി.മനോജ് കുമാർ, ജില്ലാ ഭാരവാഹികളായ ടി.കാഞ്ചന, കെ.ജയചന്ദ്രൻ, വി.എൽ.സൂസമ്മ, ടി.വിലാസിനി, വി കെ ഭാസ്കരൻ, ടി.ഇ.സുധാമണി, പി.ടി.തമ്പാൻ, കെ. രാമകൃഷ്‌ണൻ, കെ.രത്നാകരൻ നായർ, പി.വി.ജയരാജ്, വി.സുധാകരൻ, വിജേഷ്, രാജേശ്വരി, ഷേർലി ജോർജ്, ഷോളി, എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന ജി.കെ.ഗിരിജ, പി.വി. ശാന്തകുമാരി, വി.ജെ. മാത്യു, രമാദേവി എന്നിവർക്ക് യാത്രയയപ്പ് നൽകി. ലോങ് സർവീസ് അവാർഡ് ജേതാക്കൾ, രാജ്യപുരസ്‌കാർ, ഹീരഖ് പംഖ് ചതുർഥ ചരൺ അവാർഡ് ജേതാക്കളുടെ സ്‌കൂൾ മേധാവികൾ ഗോൾഡൻ ആരോ ജേതാക്കൾ, കാമ്പൂതിരിയിൽ പങ്കെടുത്തവർ, ജില്ലാതല ക്വിസ്, പെയ്‌ൻ്റിങ് മത്സര വിജയികൾ എന്നിവർക്ക് അനുമോദനവുമൊരുക്കി. |
No comments