Breaking News

ഓട്ടോമാറ്റിക് ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു

നീലേശ്വരം താലൂക്കാശുപത്രിയിൽ ഓട്ടോമാറ്റിക് ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഖരമാലിന്യങ്ങൾ ഒന്നര മണിക്കൂർ കൊണ്ട് ജൈവ വളമാക്കാവുന്ന സംവിധാനമാണിത്.
 ശുചിത്വമിഷന്റെ അംഗീകാരത്തോടെ സംസ്‌ഥാനത്തെ തന്നെ ആദ്യമായാണ് ഓർഗാനിക് വെയ്‌സ്‌റ്റ് കൺവർട്ടർ എന്നറിയപ്പെടുന്ന ഓട്ടമാറ്റിക് ജൈവമാലിന്യ സംസ്‌കരണ പ്ലാൻ്റ് ഇവിടെ സ്‌ഥാപിക്കുന്നത്. 2023-24 വാർഷിക പദ്ധതിയിൽ നീലേശ്വരം നഗരസഭയാണ് പ്ലാന്റ് സ്ഥാപിച്ചത്. നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത പ്രവർത്തനോദ്ഘാടനം നിർവഹിച്ചു ആശുപത്രിയിലെ മിനി എംസിഎഫിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എ.ടി.മനോജ് പ്രവർത്തനം വിശദീകരിച്ചു നഗരസഭ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷത ടി പി ലത അധ്യക്ഷത വഹിച്ചു. വികസന സ്‌ഥിരം സമിതി അധ്യക്ഷ വി.ഗൗരി, വാർഡ് കൗൺസിലർ വി.വി.ശ്രീജ, കുടുംബശ്രീ സിഡിഎസ് ചെയർപഴ്‌സൻ പി.എം.സന്ധ്യ, ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു. എച്ച്എംസി അംഗങ്ങളും ആശുപത്രി ജീവനക്കാരും സംബന്ധിച്ചു

No comments