Breaking News

പടന്നക്കാട് ആംബുലൻസ് അപകടത്തിൽ പെട്ടു

വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസ് ലോറിയിൽ ഇടിച്ചു. വിഷം കഴിച്ച് അവശനിലയിലുള്ള യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പം ഉണ്ടായിരുന്ന നഴ്‌സിനും പരിക്കേറ്റു. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് സമീപത്താണ് അപകടം. ബല്ല അടമ്പിലെ രാജീവന് (43) ആണ് പരിക്കേറ്റത്. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിലേക്ക് കയറുന്ന സമയത്താണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ആംബുലൻസ് ഇടിച്ചത് 'വിഷം കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുന്നതിനാൽ രാജീവന് ആംബുലൻസിൽ ബെൽറ്റ് ഇട്ടിരുന്നില്ല. സീറ്റിന്റെ കമ്പിയിൽ തല ശക്തമായി ഇടിച്ചാണ് പരിക്ക്. തലക്കേറ്റ പരിക്ക് ഗുരുതരമാണ്. ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസിലെ സ്റ്റാഫ് ആയ നേഴ്സ‌ിനാണ് പരിക്കേറ്റത്. ഇവരുടെ പല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകട സ്ഥലത്ത് നിന്നും രാജീവനെ ഉടൻ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം മറ്റൊരാംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലൻസിൽ മറ്റ് രണ്ടുപേർ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് പരിക്കേറ്റില്ല. ഡ്രൈവർക്കും പരിക്കേറ്റിട്ടില്ല.

No comments