തറവാട് കളിയാട്ടത്തിന് അടയാളം കൊടുത്തു
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട് കളിയാട്ടത്തിന് അടയാളം കൊടുത്തു. 30, 31 തീയതികളിലാണ് കളിയാട്ടം. തറവാട് രക്ഷാധികാരി പി.കുഞ്ഞപ്പ നായരിൽ നിന്നു കോലധാരികൾ കൊടിയില ഏറ്റുവാങ്ങി. കളിയാട്ടത്തിനു മുന്നോടിയായി 26,27 തീയതികളിൽ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച പൊട്ടൻ പതിയുടെ പ്രതിഷ്‌ഠാ കലശോത്സവവും നടക്കും. തന്ത്രി മയ്യൽ ദിലീപ് വാഴുന്നവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. 26 നു വൈകിട്ട് 5.30 മുതൽ ആചാര്യവരണം, തുടർന്നു താന്ത്രിക ചടങ്ങുകൾ 27 നു രാവിലെ 7 നു ഗണപതിഹോമം, ദുർഗാപൂജ, മൃത്യുഞ്ജയഹോമം, താന്ത്രിക ചടങ്ങുകൾ. ഉച്ചയ്ക്ക് 12:10 നും 1.33 നും മധ്യേ ദേവപ്രതിഷ്ഠ. തുടർന്നു കലശാഭിഷേകം, മഹാപൂജ പ്രസാദവിതരണം. 30 ന് രാത്രി 7 നു കളിയാട്ടം തുടങ്ങൽ, തുടർന്നു കുളിച്ചുതോറ്റങ്ങളും പടവീരൻ, അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി, പുലർച്ചെ പൊട്ടൻ തെയ്യം പുറപ്പാട്. 31 നു രാവിലെ 10 മുതൽ രക്തചാമുണ്ഡി, വിഷ്‌ണുമൂർത്തി, വടക്കേൻവാതുക്കൽ ഭഗവതി, ധർമദൈവം ദണ്ഡ്യങ്ങാനത്ത് ഭഗവതി പുറപ്പാട് 31, ഏപ്രിൽ 3, 4,7,8 തീയതികളിൽ പൊട്ടൻ തെയ്യം പ്രാർഥന കളിയാട്ടവുമുണ്ടാകും.
No comments