Breaking News

ജില്ലാതല സെമിനാർ നടത്തി

കേരള സംസ്ഥാന വനിതാ കമ്മീഷനും പോട്ടച്ചാൽ ഇ എം എസ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയവും സബ് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു.വനിതാ കമ്മീഷൻ അംഗം അഡ്വ.പി കുഞ്ഞായി ഷ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് ടി വി സുജേഷ് അധ്യക്ഷനായി.ഡോ. സിന്ധു കിഴക്കാനിയിൽ (സ്ത്രീ, സമൂഹം, സംസ്കാരം), ഡോ. പി എ സലിം (സ്ത്രീ ശാക്തീകരണം) എന്നിവർ വിഷയാവതരണം നടത്തി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, പടന്ന സി ഡി എസ് ചെയർപേഴ്സൺ സി റീന, വനിതാവേദി പ്രസിഡൻ്റ് എൻ ഷാഹിദ, ഗ്രന്ഥാലയം സെക്രട്ടറി കെ വി നാരായണൻ ,വൈസ് പ്രസിഡൻ്റ് കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments