ബൈക്ക് മോഷണ പ്രതിയെ അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്ടെ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. മുളിയാർ ബാലനടുക്കം സ്വദേശി ഉമർ ഫാറൂക്കിനെയാണ് ഹോസ്‌ദുർഗ് ഇൻസ്പെക്ടർ ആസാദിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്‌തത്.നിരവധി വാഹന മോഷണ കേസിലെ പ്രതിയാണിയാൾ.
മാർച്ച് 9ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്‌ത കണ്ണൂർ സർവകലാശാല അസിസ്റ്റന്റ്റ് പ്രിയദർശന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി 20 ഓളം സി സി ടി വി പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദൂർ സ്റ്റേഷൻ പരിധിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉമർ ഫാറൂഖ് മുൻപും വാഹന മോഷണ കേസിൽ പ്രതിയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയേഷ്, പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഹീം, ഷൈജു വെള്ളൂർ രജീഷ് കൊടക്കാട് എന്നിവരും ഉണ്ടായിരുന്നു.
No comments