Breaking News

പൂരോത്സവം സമാപിച്ചു

നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ നടന്ന കൂടിക്കാഴ്ച, കൂടിപ്പിരിയൽ ചടങ്ങുകളോടെ പൂരോത്സവത്തിന് സമാപനം.
നീലേശ്വരം മന്നൻപുറത്തു കാവ് ഭഗവതി ക്ഷേത്രം, തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ദേവതമാരുടെ തിടമ്പുകൾ കൂടിക്കണ്ട്, കൂടിപ്പിരിയുന്ന ചടങ്ങാണിത്. മന്നൻ പുറത്തു കാവിൽ നിന്ന് ദേവിയുടെ തിടമ്പ് നഗരപ്രദക്ഷിണമായി എഴുന്നള്ളിയാണ് തളിയിലമ്പലത്തിൽ എത്തിയത്. കൂടിപ്പിരിഞ്ഞ് തെക്കേ കോവിലകം ദർശിച്ച് കാവിലെ തിടമ്പെഴുത്ത് കോവിലകം ചിറയിലെ പൂരക്കടവിലെത്തിയായിരുന്നു പൂരംകുളി ചടങ്ങ്.

No comments