Breaking News

ബിജെപി യിൽ ചേർന്നു

സിപിഐ മുൻ നീലേശ്വരം ലോക്കൽ സെക്രട്ടറി അഡ്വ.എം.രഞ്ജിത്ത് ബിജെപിയിൽ ചേർന്നു. കാസറഗോഡ് ബാറിലെ അഭിഭാഷകനായ ഇദ്ദേഹം കാഞ്ഞങ്ങാട് കെ.ജി. മാരാർ മന്ദിരത്തിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.രഞ്ജിത്, ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, വൈസ് പ്രസിഡന്റ് എം. ബൽരാജ്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ്, പി.യു. വിജയകുമാർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

No comments