Breaking News

പുതിയ അരയാൽ നട്ടു

കയ്യൂർ സമരചരിത്രത്തിനും നേതാക്കളുടെ സന്ദർശനങ്ങൾക്കും സാക്ഷിയായ അരയാൽ വർഷങ്ങൾക്ക് മുമ്പ് കടപുഴകിയെങ്കിലും പുതുതായി നട്ട അരയാൽ ഇനി ചരിത്രത്തിലേക്ക് തണൽ വിരിക്കും.
അരയാക്കടവിൽ ഇന്നു രാവിലെ പുതിയ അരയാൽ നട്ടു. സിപിഎം സംസ്ഥാന  സമിതി അംഗം കെ.പി.സതീഷ് ചന്ദ്രനാണ് അരയാൽത്തൈ നട്ടത്. എം. രാജഗോപാലൻ എംഎൽഎ, ജനപ്രതിനിധികൾ, മുതിർന്ന സിപിഎം നേതാക്കൾ, പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments