Breaking News

ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ75 സ്കൂളുകളുടെ മികവുകൾ 75 പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും..

ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ75 സ്കൂളുകളുടെ മികവുകൾ സമഗ്രശിക്ഷാ കാസർഗോഡ്, ബി.ആർ സി 75 പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും.
കേരളത്തിലെ ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ എല്ലാ സൗകര്യ ആളോടുകൂടിയ 3 നില കെട്ടിടം  സ്വന്തമാക്കിയ ജി.എൽ.പി സ്കൂൾ നീലേശ്വരത്തിൻ്റെ *ഉയരെ...* എന്നു പേരിട്ട പുസ്തകമാണ് ആദ്യത്തെ പ്രസിദ്ധീകരണം. ഹോസ്ദുർഗ്ഗ് പരിധിയിലെ75  സ്കൂളുകളിൽ 2023 - 24 അധ്യയന വർഷം നടപ്പിലാക്കിയ അക്കാദമിക -  അക്കാദമികേതര പ്രവർത്തനങ്ങളുടെ സമഗ്രതലത്തിലുള്ള റിപ്പോർട്ടുകൾ അടങ്ങിയ പുസ്തകം ഒരോ സ്കൂളിൻ്റെ പേരിൽ പുറത്തിറക്കാനുള്ള മഹത്തായ സംരംഭത്തിലാണ് ഹോസ്ദുർഗ്ഗ് ബി.ആർ സി ടീം അംഗങ്ങൾ. ഈ അക്കാദമിക വർഷത്തിൻ്റെ തുടക്കം മുതൽ അക്കാദമിക വർഷാന്ത്യത്തിലെ പഠനോത്സവം വരെ സ്കൂൾ നടപ്പിലാക്കിയ നൂതന വിദ്യാഭ്യാസ പരിപാടികൾ, സ്കൂൾ നേടിക അക്കാദമിക മികവുകൾ, സ്‌കൂളിൻ്റെ ഭൗതികമാറ്റങ്ങൾ, വരും വർഷങ്ങളിൽ സ്കൂൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അക്കാദമിക വിഷൻ,,പി ടി എ , എസ് എം സി യുടെ ഇടപെടൽ, സ്കൂളിൻ്റെ ചരിത്രം ഉൾപ്പെടെയുള്ള സമഗ്രമായ വിവരങ്ങൾ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് ഇറങ്ങുന്നത് . ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കഴിഞ്ഞ വർഷത്തെ അക്കാദമികവും ഭൗതികവുമായ ഇടപെടലുകൾക്ക് ഊന്നൽ നൽകും. ബി.ആർ.സി പ്രവർത്തകൾ സ്കൂൾ ഡാറ്റകൾ നേരിട്ട് ശേഖരിച്ചാണ് 75 പുസ്തകങ്ങൾ ഇറക്കുന്നത്.ആദ്യ പുസ്തകത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഹോസ്ദുർഗ്ഗ് എ. ഇ. ഒ ഗംഗാധരൻ കെ നിർവ്വഹിച്ചു.  '. ബി.ആർ സി സ്റ്റാഫ് അംഗങ്ങളായ സജീഷ്.യു.വി,  നിഷ കെ ,ശ്രീജ.പി, ശ്രീജ.കെ.വി, ശാരിക. കെ, ലതിക .എ , നയന കെ, അനുശ്രീ കെ ,  പ്രവീണ. കെ, രചന കെ,മഞ്ജുള . എം പി , ഉണ്ണികൃഷ്ണൻ, അർപ്പിത തുടങ്ങിയവരാണ് പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുന്നത്.ചടങ്ങിൽ ഡയറ്റ് ലക്ച്ചറർ അജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർന്മാരായ സുബ്രഹ്മണ്യൻ,. വി.വി രാജഗോപാലൻ.പി എന്നിവർ ആശംസകൾ അർപ്പിച്ചു.ഹോസ്ദുർഗ്ഗ് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ ഡോ: രാജേഷ്.കെ.വി സ്വാഗതവും സി.ആർ സി കോ-ഓഡിനേറ്റർ നിഷ നന്ദി പ്രകാശിപ്പിച്ചു.

No comments