മാർച്ച് 18 മുതൽ ഗ്രൂപ്പ് ബുക്കിങ് സൗകര്യം
നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഗ്രൂപ്പ് ബുക്കിങ് സൗകര്യം 18 നു നിലവിൽ വരും. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയാണ് ഗ്രൂപ്പ് ബുക്കിങ്ങെന്ന് നീലേശ്വരം റെയിൽവേ ഡലവപ്‌മെന്റ് കലക്ടീവ്- എൻആർഡിസി അറിയിച്ചു. ഔദ്യോഗിക യാത്രകൾ. യോഗങ്ങൾ, വിവാഹം ഉൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകൾ, പരിപാടികൾ എന്നിവയ്ക്ക് കൂട്ടമായി യാത്ര ചെയ്യുന്നവർക്ക് ഒരുമിച്ചു ടിക്കറ്റ് ബുക് ചെയ്യുന്നതിനുള്ള സംവിധാനമാണിത്.
No comments