Breaking News

ഡിവൈഎഫ്‌ഐ നീലേശ്വരം സെൻ്റർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് തുടങ്ങി

ഡിവൈഎഫ്‌ഐ നീലേശ്വരം സെൻ്റർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് തുടങ്ങി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഫ്ലാഗ് ഓഫ് ചെയ്തു‌. മേഖല പ്രസിഡൻ്റ് കെ.വി.രഞ്ജിത് അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭ മുൻ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, നീലേശ്വരം ബ്ലോക്ക് പ്രസിഡൻ്റ് എം.വി. ദീപേഷ്, സെക്രട്ടറി എം.വി.രതീഷ്, സിപിഎം നീലേശ്വരം സെന്റർ ലോക്കൽ സെക്രട്ടറി കെ.ഉണ്ണി നായർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സനു മോഹൻ, അമൃത സുരേഷ്, മേഖല ട്രഷറർ ടി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ മേഖല പരിധിയിലെ യൂണിറ്റുകളിൽ നിന്നു സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്.

No comments