സമം പുരസ്‌കാരം സി. പി ശുഭടീച്ചർക്ക്
കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സമം പുരസ്കാരം കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ സി.പി.ശുഭ ടീച്ചർക്ക്.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുമായി സഹകരിച്ചു നടത്തുന്ന സമം സാംസ്കാരികോത്സവത്തിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 32 വർഷമായി അധ്യാപന രംഗത്തുള്ള സി.പി. ശുഭ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗം അധ്യാപികയാണ്. പയ്യന്നൂർ അന്നൂർ സ്വദേശിനി. അത്ര വിശാലമല്ല കിണര്‍, ഖലൂരിക, വാക്ക് വീണ് മരണപ്പെട്ടവര്‍ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 'ഹൃദയത്തിലേക്കൊരു ചക്രം 'എന്ന ശബ്ദനാടകത്തിലും ' ന്നാ താന്‍ കേസ് കൊട്, സര്‍ക്കാസ്, ഡിജിറ്റല്‍ വില്ലേജ്, പൊറാട്ട് നാടകം, ഒരു ഭാരത് സര്‍ക്കാര്‍ ഉല്‍പന്നം, എ.ഐ മോണിക്ക, ഒരു ജാതി ജാതകം, അന്‍പോട് കണ്‍മണി എന്നീ സിനിമകളിലും അഭിനയിച്ചു.
No comments