കുടുംബസംഗമം നടത്തി
19 വർഷത്തെ ഇടവേളയ്ക്കു ശേഷം 2025 ൽ പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുടുംബസംഗമം നടത്തി.
കരിവെള്ളൂർ വല്യച്‌ഛൻ പ്രമോദ് കോമരം സംഗമം ഉദ്ഘാടനം ചെയ്‌തു. പോത്താംകണ്ടം സ്വാമി കൃഷ്‌ണാനന്ദ ഭാരതി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം ഭരണ സമിതി പ്രസിഡൻ്റ് കെ.വി. ദിനേശൻ അധ്യക്ഷത വഹിച്ചു ക്ഷേത്രം കോയ്‌മ പാട്ടത്തിൽ നാരായണൻ, രാഘവൻ കോമരം വല്യച്‌ഛൻ, ബാലകൃഷ്‌ണൻ അന്തിത്തിരിയൻ, ആചാര കൂട്ടായ്‌മ സെക്രട്ടറി കുമാരൻ വല്യച്ഛൻ, കല്യാൽ മുച്ചിലോട്ട് ഭരണ സമിതി പ്രസിഡൻ്റ് സി.വി ഗംഗാധരൻ, കരിപ്പോടി മുച്ചിലോട്ട് പ്രസിഡൻ്റ് കെ.അമ്പു, കിണാവൂർ മുച്ചിലോട്ട് പ്രസിഡന്റ്റ് വി നാരായണൻ, പുതുക്കൈ മുച്ചിലോട്ട് സേവാട്രസ്‌റ്റ് പ്രസിഡൻ്റ് എം.വി ലക്ഷ്‌മണൻ, ക്ഷേത്രം മാതൃസമിതി സെക്രട്ടറി ജയശ്രീ സതീശൻ, യുഎഇ കമ്മിറ്റി കോ- ഓർഡിനേറ്റർ വി. രാജീവൻ, ഡോ വി ഗംഗാധരൻ, ഇ.വി.നാരായണൻ പള്ളിക്കര, ക്ഷേത്രം സെക്രട്ടറി വി.കൃഷ്ണൻ പട്ടേന, ട്രഷറർ എം.വി.വിജയൻ എന്നിവർ പ്രസംഗിച്ചു. 2025 ഫെബ്രുവരി 7 മുതൽ 10 വരെയാണ് പെരുങ്കളിയാട്ടം.
No comments