Breaking News

ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് നിയന്ത്രിക്കാൻ നീലേശ്വരം സ്വദേശി

അസമിൽ നട ക്കുന്ന ഖേലോ ഇന്ത്യ സർവകലാശാലതല ദേശീയ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് നി യന്ത്രിക്കാൻ എം ജി സർവകലാശാല വിദ്യാർഥിയായ നീലേശ്വരം സ്വദേശി.

നീലേശ്വരം കിഴക്കൻകൊഴുവൽ മന്നൻപുറത്തുകാവിനു സമീപം വളപ്പിൽ ഇല്ലത്ത് കെ.ആനന്ദ കൃഷ്ണനാണു(27) റഫറി പാനലിലേക്കു നാമനിർദേശം ചെയ്യ പ്പെട്ടത്. ബാസ്‌കറ്റ്ബോളിലെ പ്രാ യം കുറഞ്ഞ നാഷനൽ റഫറി കൂടിയാണ് ആനന്ദകൃഷ്ണൻ.

എംജി സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകനാ യി ജോലി ചെയ്യുന്നതിനിടെ സ്കൂൾ മാനേജ്‌മെന്റിന്റെ നിർദേ ശപ്രകാരമാണു പാതിവഴിയിലായ പിജി പഠനം പുനരാരംഭിച്ച ത്. ഇതിനിടെ സർവകലാശാല മത്സരം നിയന്ത്രിക്കാനുള്ള അവ സരവും കൈവന്നു. ഇതിനകം അര ഡസനിലേറെ ദേശീയ മത്സ രങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

18 മുതൽ 21 വരെ ഗുവാഹത്തിയിലാണു മത്സരം. നീലേശ്വരം എഫ്സിഐ ജീവനക്കാരനും മന്നൻപുറത്തുകാവിലെ ശാന്തി ക്കാരനുമായ കെ.ഉണ്ണിക്കൃഷ്ണ ന്റെയും കെ.ഉഷയുടെയും മകനാണ്. കേരള ടീമിൽ കളിക്കുന്നതിനിടെ പരുക്കിനെ തുടർന്നു പിന്മാറിയ ആനന്ദ് പിന്നീട് റഫറി പരിശീലനം നേടി പരീക്ഷ പാസാകു കയായിരുന്നു. ജില്ലാ ടീമിലും പിന്നീടു കേരള ടീമിലും അംഗമായി.

No comments