Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം നടത്തി. കോവിഡിന്റെ മറവിൽ നിർത്തലാക്കിയ വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാനിരക്ക് ഇളവ് പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണത്തോടെ ക്ഷാമാശ്വാസ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, കുടിശ്ശിക ക്ഷാമ ആശ്വാസം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി മെമ്പർ പി.കെ.മാധവൻ നായർ, ജില്ലാ സെക്രട്ടറി പി.പി കുഞ്ഞമ്പു നായർ, കെ സുജാതൻ മാസ്റ്റർ, ടിവി സരസ്വതിക്കുട്ടി, പി പി കുഞ്ഞികൃഷ്ണൻ, കൂത്തൂർ കണ്ണൻ മാസ്റ്റർ, എം കുഞ്ഞു ഗോവിന്ദൻ, കെ മുരുഗപ്പൻ ആചാരി, വി രവീന്ദ്രൻ ,എം മാധവൻ, പി കെ ശശിധരൻ, ടി എ പുരുഷോത്തമൻ മാസ്റ്റർ, ടി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. 2024-25 വർഷത്തെ ഭാരവാഹികളായി കെ ഗോവിന്ദൻ പ്രസിഡണ്ട് , പി കുഞ്ഞിരാമൻ നായർ, കേ രമാവതി, വി സുകുമാരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാർ, വി രവീന്ദ്രൻ സെക്രട്ടറി, എം ഗംഗാധരൻ മാസ്റ്റർ, വി കെ ശശിധരൻ, പി നാരായണൻ ജോയിൻ സെക്രട്ടറിമാർ എം മാധവൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

No comments