കെ.പി.എസ്.ടി.എ കാസറഗോഡ് ജില്ലാ സമ്മേളനം തുടങ്ങി
കെ.പി.എസ്.ടി.എ കാസറഗോഡ് ജില്ലാ സമ്മേളനം നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ്.പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. .കെ.വി.വാസുദേവൻ നമ്പൂതിരി, അശോകൻ കോടോത്ത്, പി.ടി.ബെന്നി, എ.ശോഭന എന്നിവർ പ്രസംഗിച്ചു. ജോമി .ടി .ജോസ് സ്വാഗതവും എം.കെ.പ്രിയ നന്ദിയും പറഞ്ഞു.
ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ കൾച്ചറൽ ഫോറത്തിൻ്റെ 'ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള കലാമത്സരങ്ങൾ സർഗോത്സവം നടന്നു 'ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ ജോസ് മാത്യു അധ്യക്ഷനായിരുന്നു. അനിൽ നീലാംബരി, കെ.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് ബാൻഡ് മേളത്തിൻ്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിളംബര ഘോഷയാത്രയും നടന്നു. ഘോഷയാത്രയ്ക്ക് സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.ശശിധരൻ എ.വി ഗിരീശൻ, കെ.അനിൽകുമാർ, ജി.കെ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
No comments