സെമിനാർ നടത്തി
കെ പി സി സി യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് സർവ്വീസ് ബാങ്ക് ഹാളിൽ വൃദ്ധ സദനമാകുന്ന കേരളം എന്ന വിഷയത്തെ അധികരിച്ചു കൊണ്ടു ള്ള സെമിനാർ കെ പി സി അംഗം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അരാജകത്വവും, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സമസ്ത മേഖലകളിലേയും മൂല്യശോഷണവും കേരളത്തിൽ നിന്നും യുവജനങ്ങളുടെ കൂട്ടപലായനത്തിന് അതിവേഗം വഴിയൊരുക്കുകയാണെന്നും ഇതിൻ്റെ പ്രധാന ഉത്തരവാദി പിണറായി സർക്കാരാണെന്നു അദ്ദേഹം പ്രസ്താവിച്ചു.
ഫാസിസത്തേയും വർഗ്ഗീയതയേയും , അഴി മതിയേയും , ചാമ്പലാക്കാനുള്ള സമരാഗ്‌നിയാണ് കെ പി സി സി നടത്തുന്ന ജനകീയ പ്രക്ഷോഭയാത്ര. കേരളത്തിൻ്റെ സാമ്പത്തിക വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന സർക്കാരിൻ്റെ വെളിപ്പെടുത്തൽ വരാനിരിക്കുന്ന കഷ്ടപ്പാടിൻ്റെ സൂചനയാണ്.
കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് പി.സി. സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി.കെ പി സി സി അംഗം ബാലകൃഷ്ണൻ പെരിയ വിഷയം അവതരിപ്പിച്ചു.സംസ്ഥാന ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ.വി. രാഘവൻ, ഡി. രത്നാകരൻ പി.പി. കുഞ്ഞമ്പു, ബികെ.എം.വിജയൻ, എം.യു. തോമസ്, കെ.കെ. വർഗീസ്, ബി. റഷീദ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ സ്വാഗതവും, ട്രഷറർ പി.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments