Breaking News

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് എൻ എസ് എസ് യൂണിറ്റ്

2019 ഫെബ്രുവരി 14 പുൽവാമയിൽ ഉണ്ടായ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജാവാൻമാരെ അനുസ്മരിച്ച് പടന്നക്കാട് നെഹ്‌റു കോളേജ് എൻ. എസ്. എസ്. യൂണിറ്റുകൾ .എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ വി. വിജയകുമാറിന്റെ അധ്യക്ഷതയിൽ കോളേജിലെ എൻ. സി. സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്‌ അനുസ്മരണ പ്രഭാഷണം നടത്തി.നെഹ്‌റു കോളേജിലെ 200 ഓളം വരുന്ന എൻ. എസ്. എസ്. വളണ്ടിയർമാർ ദീപം തെളിയിച്ചാണ് വീരജവാന്മാരെ അനുസ്മരിച്ചത്. രാജ്യത്ത്‌ നടക്കുന്ന ഏതൊരു ഭീകരാക്രമണത്തെയും അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാനുള്ള ശേഷി ഇന്നും സൈന്യത്തിന് കൈവരിക്കാൻ സാധിക്കുന്നുണ്ട് എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് അദേഹം സൂചിപ്പിക്കുകയുണ്ടായി. പരിപാടിയിൽ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. കെ. വി. വിനീഷ് കുമാർ വളണ്ടിയേഴ്‌സിന് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ എ. സുമലത ആശംസ അർപ്പിച്ചു. എൻ. എസ്. എസ്.വളണ്ടിയർ സെക്രട്ടറി വൈശാഖ് എം സ്വാഗതവും സഞ്ജയ്‌ നന്ദിയും പറഞ്ഞു.

No comments