Breaking News

മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു.

തൃക്കരിപ്പൂർ ആയിറ്റിയിൽ മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. തൃക്കരിപ്പൂർ മണിയനോടി തെക്കെ വീട്ടിൽ കുഞ്ഞമ്പാടിയുടെ മകൻ ടി.വി. വിജയൻ( 55) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് ആയിറ്റി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിജയൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ കെ സുശീല (CPIM തൃക്കരിപ്പൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: വിദ്യ, ദിവ്യ , ധന്യ. സഹോദരങ്ങൾ: ടി.വി അമ്പുകുഞ്ഞി, മാധവി, കാർത്ത്യായനി, ബാലകൃഷ്ണൻ, ജാനകി, തമ്പായി, പരേതനായ ഭാസ്കരൻ

No comments