വീട്ടുമുറ്റത്തൊരു പുസ്തക പരിചയം പരിപാടി നടത്തി.
പിലിക്കോട് അനുപമ വായനശാല &ഗ്രന്ഥലയം വീട്ടുമുറ്റത്തൊരു പുസ്തക പരിചയം നടത്തി. പ്രശസ്ത കഥാകൃത്ത് മനോജ് വെങ്ങോലയുടെ പെരുമ്പാവൂർ യാത്രീ നിവാസ് എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്. അരയാക്കിൽ അജേഷിന്റെ വീട്ടുമുറ്റത്ത് വച്ച് നടന്ന പരിപാടി ലൈബ്രറി കൗൺസിൽ പിലിക്കോട് വെസ്റ്റ് നേതൃസമിതി കൺവീനർ മേരി എ.എം ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് സുജീഷ് കെ.വി പുസ്തകം പരിചയപ്പെടുത്തി. അനുപമ ക്ലബ്ബ് പ്രസിഡന്റ് അജേഷ് കരപ്പാത്തിന്റെ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ. പി മാധവൻ സ്വാഗതവും പ്രസിഡന്റ് പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പിലിക്കോട് കേശവൻ മാസ്റ്റർ ലൈബ്രറിയിലേക്ക് 20 ഓളം പുസ്തകം സംഭാവന ചെയ്തു.
No comments