Breaking News

ബ്രെയിൽ സംസ്ഥാന തല വായന മത്സരം :വൃന്ദയ്ക്ക് ഒന്നാം സ്ഥാനം

ലൂയി ബ്രയിലിന്റെ അനുസ്മരണാർത്ഥം കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് യൂത്ത് ഫോറം തൃശ്ശൂരിൽ വെച്ച് നടത്തിയ സംസ്ഥാനതല ബ്രെയിൽ വായനാ മത്സരത്തിൽ നീലേശ്വരം മേക്കാട്ട് സ്വദേശിനി പി. ആർ. വൃന്ദയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ചരിത്ര വിഭാഗം ബിരുദ വിദ്യാർത്ഥിനിയാണ് വൃന്ദ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല കവിതാ മത്സരത്തിലും സമ്മാനാർഹയായിട്ടുണ്ട്. ഒരു ഗായിക കൂടിയായ വൃന്ദ ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിലും, അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മേക്കാട്ട് സ്വദേശികളായ കെ. രാജന്റെയും എം. ബിന്ദുവിന്റെയും മകളാണ് വൃന്ദ.

No comments