കേരള സ്റ്റേറ്റ് കെട്ടിടനിർമാണത്തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി നീലേശ്വരം പൂവാലംകൈ യൂണിറ്റ് സമ്മേളനം നടത്തി.
കേരള സ്റ്റേറ്റ് കെട്ടിടനിർമാണത്തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി നീലേശ്വരം പൂവാലംകൈ യൂണിറ്റ് സമ്മേളനം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ശ്രീധരൻ പ്രഭാഷണം നടത്തി. കെ.വി.പ്രകാശൻ, വി.വി.ദാമോദരൻ, പി.വി.വിജയൻ, എം.കെ.ശ്രീധരൻ, പി.വി.സിന്ധു, പി.ഭാസ്‌കരൻ, എം.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. പെൻഷൻ പറ്റിയ തൊഴിലാളികളായ പി.ടി.ശ്യാമള, ഓമന ബെന്നി, പി.കെ.കാർത്യായനി, എം.ശോഭന എന്നിവരെ ആദരിച്ചു.
കെട്ടിടനിർമാണത്തൊഴിലാളികൾ ഉന്നയിച്ച ജീവൽപ്രധാനമായ ആവശ്യങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ 6 നു കാഞ്ഞങ്ങാട്ട് നടക്കുന്ന പന്തംകൊളുത്തി പ്രകടനവും 13 ന്റെ സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
No comments