അനുസ്മരണം നടത്തി
സി പി ഐ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സി പി ഐ കാസറഗോഡ് ജില്ലാ എക്സി. അംഗം ബി വി രാജൻ അനുസ്മരണം നടത്തി. നീലേശ്വരം വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗത്തിൽ
എ അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ അസി.സെക്രട്ടറി എം അസിനാർ, ജില്ലാ എക്സി.അംഗങ്ങളായ ബങ്കളം പി. കുഞ്ഞികൃഷ്ണൻ, പി ഭാർഗ്ഗവി, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, സി.വി വിജയരാജ്, പി.പി പ്രദീപ് കുമാർ , രമേശൻ കാര്യങ്കോട് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ സ്വാഗതം പറഞ്ഞു.

No comments