കെഎസ്ടിഎ സംസ്ഥാന സമ്മേളന പതാകദിനം: ഹൊസ്ദുർഗ് ഉപജില്ലാ തല ഉദ്ഘാടനം നീലേശ്വരത്ത് നടന്നു
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ.എസ്.ടി.എ. 33-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു. പതാകദിന ത്തിൻ്റെ ഉപജില്ലാ തല ഉദ്ഘാടനം നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ കെ.എസ് ടി.എ സംസ്ഥാന സെക്രട്ടറി കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി. ശാരദ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ശ്രീകല, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി. മോഹനൻ, കെ.വി രാജൻ, പി.പി. കമല, രാജേഷ് സ്കറിയ, ബിന്ദു എ'സി, വി.കെ. ഉണ്ണികൃഷ്ണൻ , കെ. രഘു എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് സ്വാഗതവും, പി. രാജേഷ് നന്ദിയും പറഞ്ഞു.."മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരി 7 മുതൽ 10 വരെ കണ്ണൂരിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
No comments