മധുരിക്കും ഓർമ്മകളുമായി സഹപാഠി '85
മധുരിക്കും ഓര്‍മ്മകളുമായി നാലുപതിറ്റാണ്ടിനുശേഷം നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 84-85 എസ്എസ്എല്‍സി ബാച്ച് സഹപാഠി-85 വീണ്ടും ഒത്തുകൂടി. കോട്ടപ്പുറം നഗരസഭ മിനി ടൗണ്‍ഹാളില്‍ നടന്ന ഒത്തുചേരലില്‍ പ്രസിഡണ്ട് സേതുബങ്കളം അധ്യക്ഷനായി. നീലേശ്വരം പ്രസ്‌ഫോറം പ്രസിഡണ്ടായി തിരഞ്ഞെടുത്ത സേതുബങ്കളം, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്ത വിനോദ് അരമന എന്നിവരെ അനുമോദിച്ചു. പി.സി.അഷ്‌റഫ്, ചിത്രകലാ ചന്ദ്രന്‍, മധു കരിപ്പോത്ത്, എ.രമണി, പി.വി.ഗീത തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സുധീര്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ മധു സംഗീത നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ചിത്രകലാ ചന്ദ്രന്‍(പ്രസിഡണ്ട്), പി.സി.അഷ്‌റഫ്, മധു കരിപ്പോത്ത്(വൈസ് പ്രസിഡണ്ടുമാര്‍), സേതു ബങ്കളം(സെക്രട്ടറി), സി.കെ.ചന്ദ്രന്‍, എ.രമണി(ജോയിന്റ് സെക്രട്ടറിമാര്‍), മധു സംഗീത(ട്രഷറര്‍). ചടങ്ങില്‍ സഹപാഠികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
No comments