കെ എസ് എസ് പി എ കാസറഗോഡ് ജില്ലാ കമ്മിറ്റി ഫെബ്രുവരി 3ന് സെമിനാർ നടത്തുന്നു
കെ പി സി സി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃദ്ധ സദനമാകുന്ന കേരളം എന്ന വിഷയത്തെ അധികരിച്ച് ഫെബ്രവരി 3 ന് രാവിലെ 10 മണിക്ക് ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സെമിനാർ നടത്തും. മുൻ ഡി സി സി പ്രസിഡണ്ട് കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽകെ പി സി സി അംഗം ബാലകൃഷ്ണൻ പെരിയ വിഷയം അവതരിപ്പിക്കും.
No comments