Breaking News

നീലേശ്വരം ചാത്തമത്ത് ആലയിൽ ശ്രീ പാടാകുളങ്ങര ഭഗവതി കളിയാട്ടം ഫെബ്രുവരി 20 മുതൽ 25 വരെ

നീലേശ്വരം ചാത്തമത്ത് ആലയിൽ ശ്രീ പാടാകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മൂന്നു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള കളിയാട്ടം മഹോത്സവം ഫെബ്രുവരി 20 മുതൽ 25 വരെ വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും. കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഇന്ന് കാര്യങ്കോട് കൊമ്പൻ കൈ തറവാട്, പുടോത്തുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും കലവറ നിറച്ചു. നാളെ രാവിലെ ക്ഷേത്ര ആചാരസ്ഥാനികരും കൂട്ടായിക്കാരും,വാലിയക്കാരും കിണാവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലും കിണാവൂർ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. 20ന് രാവിലെ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിന് ദീപവും തിരിയും കൊണ്ടുവന്ന് ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.തുടർന്ന് അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന ആനപ്പന്തൽ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഉയർത്തും. തുടർന്ന്ഭഗവതിയുടെ ആരുടെ സ്ഥാനമായ പാടാർകുളങ്ങര കാവിൽ നിന്നും ആചാര പെരുമയോടെ ദേവി ദേവന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും.നാലാം കളിയാട്ട ദിനത്തിൽ കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന കൂത്തും, ചങ്ങനും പൊങ്ങനും തെയ്യങ്ങൾ അരങ്ങിൽ എത്തും. ചങ്ങനും പൊങ്ങനും തെയ്യങ്ങൾ ക്ഷേത്ര പരിധിയിലെ പന്ത്രണ്ടോളം പറമ്പിലെ തെങ്ങിൽ കയറി തേങ്ങ പറിച്ചെടുക്കുന്നത് അപൂർവ്വ കാഴ്ചയാണ് പാടാർകുളങ്ങര ഭഗവതിയെ കൂടാതെ പൊന്മുടിചൂടിയ പാടാർ കുളങ്ങരഭഗവതി, ചറളത്ത് ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി. പൂമാരുതൻ,നാഗരാജാവ് നാഗകന്യ, പുതിയ ഭഗവതി, വീരാളി ഭഗവതി, നരമ്പിൽ ഭഗവതി, മരക്കാലൻ തെയ്യംതുടങ്ങി 80 ഓളം തെയ്യങ്ങൾ അഞ്ചുദിവസങ്ങളിൽ നടക്കുന്ന കളിയാട്ട ദിനത്തിൽ കെട്ടിയാടും സമാപന ദിവസമായ ഫെബ്രുവരി 25ന് ഞായറാഴ്ച രണ്ടുമണിക്ക് സന്താന സൗഭാഗ്യ വരദായനിയായ പാടാർക്കുളങ്ങര ഭഗവതിയുടെ തിരുമുടി നിവവരും തുടർന്ന് എഴുന്നള്ളത്ത്, രാത്രി8 മണിയോടെ തേങ്ങയേറോട് കൂടി കളിയാട്ടം മഹോത്സവത്തിന് സമാപനമാകും. കളിയാട്ടം നടക്കുന്ന അഞ്ചുദിവസങ്ങളിലും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും ഫെബ്രുവരി 20 10 മണിക്ക് കലാസന്ധ്യ 21 രാത്രി 9 മണിക്ക് കൈകൊട്ടിക്കളിമത്സരം. 22ന് രാത്രി കരിമരുന്ന് പ്രയോഗവും ഗാനമേളയും 23ന് രാത്രി 10 മണിക്ക് മെഗാ മ്യൂസിക്കൽ നൈറ്റ്, 24ന് സാംസ്കാരിക സദസ്സ് ജില്ലാ പോലീസ് മേധാവി പി.ബി ജോയ് ഉദ്ഘാടനം ചെയ്യും.സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി മുഖ്യ പ്രഭാഷണം നടത്തും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത വിദ്യാഭ്യാസ കലാകായിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ അനുമോദിക്കും.പരിപാടി വിശദീകരിക്കാൻ വിളിച്ച വാർത്ത സമ്മേളനത്തിൽ ആഘോഷകമ്മിറ്റി പ്രസിഡണ്ട് കെ പവിത്രൻ, സെക്രട്ടറി കെ വി സുധാകരൻ, ഭാരവാഹികളായ വി കെ വിനീഷ്, രാജീവ്, കെ വിവേക് എന്നിവർ സംബന്ധിച്ചു

No comments