നീലേശ്വരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ ബസിനെ അക്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജയിലടച്ചു.
കാസര്‍കോട് നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസിനെ നീലേശ്വരത്ത് അക്രമിച്ച മൂന്നു പേരെ വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവന്‍(19), കുന്നും കൈയിലെ ദീപക് ദിനേശന്‍(23), വെസ്റ്റ് എളേരി കെ.ആര്‍.പ്രവീണ്‍(23) എന്നിവരെയാണ് നീലേശ്വരം പോലിസ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ചൊവാഴ്ച്ച രാത്രി 9.45 ഓടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെച്ചാണ് കെഎല്‍ 15 എ 2159 നമ്പര്‍ കെ.എസ്. ആര്‍. ടി.സി മിന്നല്‍ ബസിന് നേരെ ആക്രമണം ഉണ്ടായത്.
കാഞ്ഞങ്ങാട് സൗത്തില്‍ ബസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നാരോപിച്ചാണ് കെഎല്‍ 14 പി 121 നമ്പര്‍ കാറില്‍ വന്ന മൂന്നംഗസംഘം ബസിന് കുറുകെ കാര്‍ നിര്‍ത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞത്. മിന്നല്‍ ബസാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞു.
No comments