കെപിസിസി സമരാഗ്നി പ്രക്ഷോഭയാത്ര: നീലേശ്വരത്ത് ഗൃഹസന്ദർശനം തുടങ്ങി.
കെപിസിസി സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി നീലേശ്വരത്ത് ഗൃഹസന്ദർശനം തുടങ്ങി.15ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് പ്രവർത്തക പി.ശാരദയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ.കെ. കുമാരൻ, കൗൺസിലർ ഇ.ഷജീർ, എം.വി. ഭരതൻ, കെ.വി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
No comments